Submitted by: prullas
Complaint Details:
എന്റെ മുത്തച്ഛനായ ശ്രീ.ഒ.ഭാസ്കരന് നായരുടെ പേരിലുള്ള 04762627394ാം നമ്പര്‍ ലാന്‍ഡ് ലൈന്‍ 2017 ജൂലൈ മാസം തകരാറിലായിട്ടുള്ളതാണ്. ആയത് 198ല്‍ പരാതിപെട്ടു. എന്നാല്‍ ഓണ അവധിക്ക് തൊട്ട് മുന്‍പുള്ള ദിവസം വീടിന് മുന്‍പ് വശം കുഴി എടുത്ത് കേബിള്‍ നോക്കി പോയതല്ലാതെ (ആ കുഴി ഒന്ന് നികത്താതെ പോലും) ടി പരാതി നാളിതുവരെ പരിഹരിച്ചിട്ടില്ലാത്തതാണ്. നിലവില്‍ ടി ഫോണ്‍ ഉപയോഗിക്കാതെ തന്നെ ഫോണ്‍ ബില്ല് വന്നുകൊണ്ടിരിക്കുകയാണ്. ആകയാല്‍ സമക്ഷത്ത് നിന്നും ദയവുണ്ടായി ടി കണക്ഷന് ശരിയാക്കിത്തരുന്നതിനും ഉപയോഗിക്കാത്ത കാലയളവിലെ ഫോണ്‍ബില്ലുകള്‍ ഒഴിവാക്കിത്തരുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
P R Ullas, Poonkavanam, Pada South, Karunagappally
mob [protected]